സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഒക്ടോബർ ഒന്നു മുതൽ മഞ്ഞ നിറം

മോട്ടോർ സൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി (STA) യൂണിഫോം കളർ കോഡ് നടപ്പിലാക്കാൻ തീരുമാനിച്ചു. ആംബർ മഞ്ഞ (Amber Yellow ) കളറാണ് തീരുമാനിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ മുൻപിലും പിറകിലും ( ബംപർ ഉൾപ്പെടെ ), മുൻപിലെ ബോണറ്റിനും, പിറകിലെ ഡിക്കി ഡോറിനും മേൽപ്പറഞ്ഞ കളർ ഉണ്ടായിരിക്കണം. 

ഡ്രൈവിംഗ് പരിശീലനം നടത്തപ്പെടുന്ന വാഹനങ്ങൾ തിരക്കേറിയ നിരത്തിൽ വേഗത്തിൽ തിരിച്ചറിയാനും, വാഹനത്തിൽ പരിചയ കുറവുള്ള ഡ്രൈവർ പരിശീലാനാർത്ഥി ആയതിനാൽ പ്രത്യേക പരിഗണന ലഭിക്കാനും ഈ പ്രത്യേക നിറം സഹായിക്കും. 2024 ഒക്ടോബർ ഒന്നാം തീയ്യതി മുതൽ തീരുമാനം നടപ്പിലാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കുറിപ്പ് : പോസ്റ്ററിലെ ചിത്രം പ്രതീകാത്മകം

 #mvdkerala #drivingschool #drivingschoolvehicle #amberyellow