സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷമാണ് തിരിച്ചിറങ്ങിയത്.ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും കൂടുന്ന കാഴ്ചയാണ് ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്.
കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്.