ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്. അമിതമായി രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.കാപ്പ കേസില്‍ ജയിലിലായിരുന്ന ജോയ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ് ജോയി. കൂലിക്ക് ഓടിക്കുന്ന ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഓട്ടോയും തകര്‍ന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. മുന്‍വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.