സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നിന് 51600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ഓഗസ്റ്റ് രണ്ടിന് പവന് 240 രൂപ കൂടി 51840 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ സ്വർണവിലമാറ്റമില്ലാതെ തുടരുകയായിരുന്നു.
സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് മെയ് 20ന് രേഖപ്പെടുത്തിയ 55120 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയും ഇത് തന്നെയാണ്.സ്വർണാഭരണത്തോട് മലയാളികൾക്കുള്ള ഭ്രമം തന്നെയാണ് ഇവിടെ സ്വർണവില ഉയരാൻ കാരണം. കൂടാതെ ആഗോളവിപണിയിലെ വിലവ്യത്യാസവും സ്വാധീനിക്കുന്നുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണവില കൂടാനുള്ള മറ്റൊരു കാരണമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സ്വർണ ഇറക്കുമതി കൂടുതലായതും സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്.