കല്ലമ്പലം പുതുശേരിമുക്ക് സ്വദേശി മുഹമ്മദ് സുഹൈലിനെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ദുബായിലേക്കുള്ള എയർ അറേബ്യയുടെ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു സുഹൈല്‍. ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ അധികൃതർ വിവരം കസ്റ്റംസ് അധികൃതരെ അറിയിച്ചു .അവരെത്തി നടത്തിയ വിശദപരിശോധനയിലാണ് ദുബായ് ദർഹം ബാഗില്‍ കണ്ടെത്തിയത്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരില്‍ നിന്ന് കള്ളപ്പണം നല്‍കി വിദേശ കറൻസികള്‍ വാങ്ങിക്കൂട്ടുന്ന സംഘം സജീവമായതോടെയാണ് ഇത്തരത്തില്‍ കറൻസികള്‍ നാട്ടിലേക്ക് എത്താൻ തുടങ്ങിയത്. വിറ്റഴിച്ച ശേഷം ബാക്കിയുള്ള കറൻസിയാണ് തിരികെ കൊണ്ടുപോകുന്നത്.കാരിയർമാരിലൂടെയാണ് കറൻസി കൈമാറ്റം.