ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം. ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര തുടർന്ന അദ്ദേഹം ഇന്നലെ (ബുധനാഴ്ച) വൈകീട്ട് 4.15-ന് യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മകൻ അമൽ ജോസ് വിമാനജീവനക്കാരെ വിവരമറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡോക്ടർ അടിയന്തരചികിത്സ നൽകിയശേഷം ആംബുലൻസിൽ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം പൂഞ്ഞാർ സ്വദേശിയാണ്. ഭാര്യ മിനിക്കുട്ടി, അമൽജോസ് ,എമിൽ എന്നിവർ മക്കളാണ്.സംസ്ക്കാരം പിന്നീട്.