കോവളം എഫ്സിയുടെ നടത്തിപ്പുകാരൻ ടി ജെ മാത്യു തയ്യിൽ, കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടർ മായ എം എ സഹദുള്ള, കേരള ട്രാവൽസ് എംഡി കെസി ചന്ദ്രഹാസൻ, തിരുവനന്തപുരം ടെക്നോപാർക്ക് മുൻസിഇഒ ജി വിജയരാഘവൻ, ടോറസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അനിൽകുമാർ, എൻ എസ് അഭയകുമാർ എന്നിവർ മുൻനിരയിലും.
കൂടാതെ വ്യവസായികളായ അഹമ്മദ് കോയ, ഡോക്ടർ ബി ഗോവിന്ദൻ, എബിൻ ജോസ്, എസ് ഗണേഷ് കുമാർ, ക്രിസ് ഗോപാലകൃഷ്ണൻ, ജോർജ് എം തോമസ്, ഗൗരി പാർവതി ഭായ്, കെ മുരളീധരൻ, ഇ എം നജീബ്, കെ നന്ദകുമാർ, എസ് നൗഷാദ്, ഡോക്ടർ ബി രവി പിള്ള, എസ് ഡി ഷിബുലാൽ, ശശി തരൂർ, ജേക്കബ് പുന്നൂസ് തുടങ്ങിയ പ്രമുഖർ എല്ലാം തിരുവനന്തപുരം കൊമ്പൻ ടീമിന്റെ നിക്ഷേപകരാണ്.
തിരുവനന്തപുരം നഗരത്തിൽ മുപ്പതിനായിരം കോടിയോളം നിക്ഷേപിക്കുന്ന അദാനി ഗ്രൂപ് ടീമിന്റെ സ്പോൺസർ ആകുന്നത് നഗരത്തിലെ സ്പോർട്ട്സ് വികസനത്തെ നല്ലരീതിയിൽ സ്വാധീനിക്കും ..
NB: image for representation only