കേരളത്തിലെ ചാനല്‍ യുദ്ധം പുതിയ വഴിത്തിരിവിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിനെ മറികടന്ന് 24 ന്യൂസ് ഒന്നാമത് തുടരുമ്പോഴും കഴിഞ്ഞ രണ്ട് തവണ ബാര്‍ക്ക് റേയ്റ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഏഷ്യാനെറ്റ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്കാണ് കൂപ്പു കുത്തിയിരിക്കുന്നത്.
157.3 പോയിന്റോടെയാണ് 24 ന്യൂസ് ഒന്നാമത് എത്തിയിരിക്കുന്നത്. 149.1 പോയിന്റോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമതും ഏഷ്യാനെറ്റ് ന്യൂസ് 147.6 പോയിന്റോടെ മൂന്നാമതുമാണ്. 72.8 പോയിന്റോടെ മനോരമ ന്യൂസ് നാലാമതും 65 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 25 പോയിന്റുകള്‍ നേടി കൈരളി ആറാമതും 24.8 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 23.2 പോയിന്റോടെ ജനം എട്ടാമതും 16.5 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമതുമാണ്. പുറത്തുവന്ന പുതിയ കണക്കുകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് മാധ്യമ ലോകം. ഈ പോക്ക് പോയാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അധികം താമസിയാതെ തന്നെ ഒന്നാമത് എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ച മുൻപുവരെ ഏഷ്യാനെറ്റ് ആയിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ചാനലിന്റെ രാഷ്ട്രീയ നിലപാടുകളും വിനു വി ജോണിന്റെ നേതൃത്വത്തിലുള്ള ഏകപക്ഷീയമായ ചർച്ചകളും ആണ് ചാനലിന് പിന്നിലാക്കിയിരിക്കുന്നത്.
വരും ആഴ്ചകളിൽ ചാനൽ വീണ്ടും താഴേക്ക് കൂപ്പ് കുത്തും എന്നാണ് നിഗമനം