*2024ലെ ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് 10.08.2024ന് ആരംഭിക്കുന്നു.*

തിരുവനന്തപുരം: 2024ലെ ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് ബഹു. ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം കെ.എസ്.ആര്‍.ടി.സി 09.09.2024 മുതല്‍ 23.09.2024 വരെ പ്രത്യേക അധിക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സർവ്വീസ് നടത്തും. ടി സര്‍വ്വീസുകളിലേക്കുള്ള ഓണ്‍‍ലൈന്‍ ടിക്കറ്റ് റിസര്‍‍വേഷന്‍ 10.08.2024ാം തീയതി മുതല്‍ ആരംഭിക്കുന്നു. 
www.onlineksrtcswift.com എന്ന വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്കാനിയ, വോള്‍‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂർ, ബാഗ്ലൂർ , സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട് 

ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
10.09.2024 മുതല്‍ 23.09.2024 വരെ
1. 19.45 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
3. 20.50 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
4. 21.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
5. 21.45 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
6. 22.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
7. 22.50 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി
8. 23.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
9. 20.45 ബാംഗ്ലൂര്‍ - മലപ്പുറം (S/F) - മൈസൂര്‍, കുട്ട വഴി(alternative days)
10. 20.45 ബാംഗ്ലൂര്‍ - മലപ്പുറം (S/Dlx.) - മൈസൂര്‍, കുട്ട വഴി(alternative days)
11. 19.15 ബാംഗ്ലൂര്‍ - തൃശ്ശൂര്‍ (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
12. 21.15 ബാംഗ്ലൂര്‍ - തൃശ്ശൂര്‍ (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
13. 22.15 ബാംഗ്ലൂര്‍ - തൃശ്ശൂര്‍ (SF) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
14. 17.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
15. 18.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
16. 19.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
17. 19.45 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
18. 20.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
19. 17.00 ബാംഗ്ലൂര്‍ - അടൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
20. 17.30 ബാംഗ്ലൂര്‍ - കൊല്ലം (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 
21. 18.10 ബാംഗ്ലൂര്‍ - കോട്ടയം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 22. 19.10 ബാംഗ്ലൂര്‍ - കോട്ടയം (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി 23. 20.30 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) - ഇരിട്ടി, മട്ടന്നൂര്‍ വഴി
24. 21.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) - ഇരിട്ടി, മട്ടന്നൂര്‍ വഴി
25. 22.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി
26. 22.15 ബാംഗ്ലൂര്‍ - പയ്യന്നൂര്‍ (S/Exp.) - ചെറുപുഴ വഴി
27. 19.30 ബാംഗ്ലൂര്‍ - തിരുവനന്തപുരം (S/Dlx.) - നാഗര്‍‍കോവില്‍ വഴി
28. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) - നാഗര്‍‍കോവില്‍ വഴി
29. 19.30 ചെന്നൈ – എറണാകുളം (S/Dlx.) - സേലം, കോയമ്പത്തൂര്‍ വഴി
.................................................................
കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍ !!!

09.09.2024 മുതല്‍ 22.09.2024 വരെ
1. 20.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
2. 20.45 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
3. 21.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
4. 21.45 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
5. 22.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
6. 22.30 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
7. 22.50 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി 
8. 23.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
9. 20.00 മലപ്പുറം - ബാംഗ്ലൂര്‍ (S/F) - മാനന്തവാടി, കുട്ട വഴി(alternative days)
10. 20.00 മലപ്പുറം - ബാംഗ്ലൂര്‍ (S/Dlx.) - മാനന്തവാടി, കുട്ട വഴി (alternative days)
11. 19.45 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Exp.)- കോയമ്പത്തൂര്‍, സേലം വഴി
12. 21.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Exp.) - കോയമ്പത്തൂര്‍, സേലം വഴി
13. 22.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (SF) - കോയമ്പത്തൂര്‍, സേലം വഴി
14. 17.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
15. 18.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
16. 19.00 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
17. 19.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
18. 20.15 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
19. 17.30 അടൂര്‍ - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
20. 18.00 കൊല്ലം - ബാംഗ്ലൂര്‍ (S/ Exp.) - കോയമ്പത്തൂര്‍, സേലം വഴി
21. 18.10 കോട്ടയം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
22. 19.10 കോട്ടയം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
23. 20.10 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) - മട്ടന്നൂര്‍, ഇരിട്ടി വഴി
24. 21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി
25. 22.10 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി
26. 17.30 പയ്യന്നൂര്‍ - ബാംഗ്ലൂര്‍ (S/Exp.) - ചെറുപുഴ വഴി
27. 18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (S/Dlx.) - നാഗര്‍‍കോവില്‍, മധുര വഴി
28. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) - നാഗര്‍‍കോവില്‍ വഴി
29. 19.30 എറണാകുളം – ചെന്നൈ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

 യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും ഈ അധിക സര്‍വ്വീസുകള്‍ നടത്തുക. ഇതിനായി യൂണിറ്റ് ഓഫീസര്‍മാര്‍ ഓണ്‍‌ലൈന്‍ റിസര്‍‍വേഷന്‍ ട്രെന്റ്, മറ്റ് സംസ്ഥാന RTCകള്‍, ട്രാഫിക് ഡിമാന്‍റ്, മുന്‍വര്‍ഷത്തെ വിവരങ്ങള്‍ എന്നിവയും സമയാസമയം ബാംഗ്ലൂര്‍ സര്‍വീസ് ഇന്‍ ചാര്‍ജുകള്‍, ഓപ്പറേഷന്‍ കണ്‍‍ട്രോള്‍ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സര്‍വ്വീസ് ക്രമീകരിക്കുക.
യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വ്വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ ഡിസ്കൌണ്ടുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 

ദീര്‍ഘദൂര യാത്രക്കാരുടെ സൌകര്യാര്‍ത്ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍‍വേഷന്‍ ഒഴിവാക്കുവാന്‍ ഈ സര്‍വീസുകള്‍‍ക്കെല്ലാം ഓണ്‍‍ലൈന്‍ റിസര്‍‍വേഷന്‍ സൌകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാല്‍ അനുവദനീയമായ ഫ്ളെക്സി നിരക്കിലും ആയിരിക്കും സര്‍വിസുകള്‍ ഓപ്പറേറ്റ് ചെയ്യുക. ഈ സര്‍വീസുകള്‍ അനധികൃത പാരലല്‍ സര്‍വിസുകള്‍ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ളയടി അവസാനിപ്പിക്കുന്നതിനും KSRTCക്ക് നഷ്ടമില്ലാതെ നടത്തുന്നതിനും കഴിയുന്ന വിധം ആണ് നിശ്ചയിച്ചിട്ടുള്ളത്.
.................................................................
കൂടുതല്‍ വിവരങ്ങള്‍ക്ക് .....
ente ksrtc neo oprs

Website. www.online.keralartc.com
www.onlineksrtcswift.com

24x7 control room- 94470 71021, 0471 2463799

#ksrtc #cmd #transportminister #Onamspecialservice #kbganeshkumar #interstate #ksrtcsocialmediacell #chennai #Banglore #mysore