കടയ്ക്കാവൂർ : വേറിട്ട ശബ്ദ മാധുര്യം കൊണ്ട് ശ്രദ്ധേയനായ കെ.പി. ബ്രഹ്മാനന്ദൻ്റെ ഓർമ്മ പുതുക്കി കെ.പി ബ്രഹ്മാനന്ദൻ ഫൗണ്ടേഷൻ. ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ ഭജനമഠത്തിൽ അനുസ്മരണയോഗം ചേർന്നു. അനുസ്മരണ യോഗത്തിൽ എം.ജെ ആനന്ദ് അധ്യക്ഷനായിരുന്നു. കെ. ആർ അഭയൻ, ബി.എസ് അനൂപ്, എം.എ ജബ്ബാർ,കൃഷ്ണകുമാർ, ഷിറാസ് മണനാക്ക്, എസ്. സുധീർ,അഭിലാഷ് ഭജന മഠം, എസ്. ദീപ , വേണു, അനു. എ, ശിവൻ, മണിയൻ, അൻഫാർ എന്നിവർ സംസാരിച്ചു. കെ. പി ബ്രഹ്മാനന്ദൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പ്പാർച്ചനയും നടത്തി. ഈ വർഷം മുതൽ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഫെബ്രുവരി 22 ന് മികച്ച സംഗീതജ്ഞനുള്ള പുരസ്ക്കാരവിതരണം സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു .