കൊച്ചി സ്വദേശിനിയായ കൌമാരക്കാരി നൽകിയ പരാതിയിലാണ് വി ജെ മച്ചാനെ കളമശേരി പൊലീസ് ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് പെൺകുട്ടി പരാതി നൽകിയത്. കളമശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പെൺകുട്ടി പരാതി നൽകിയത്.
ആലപ്പുഴ മാന്നാർ സ്വദേശിയാണ് വി ജെ മച്ചാൻ. ഇയാൾക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവർമാർ ആണുള്ളത്.