തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ലെന്ന് പരാതി. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും 14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്നാണ് രക്ഷകര്‍ത്താക്കളുടെ പരാതി. ഇന്ന് 12.30 മുതലാണ് കുട്ടികളെ കാണാതായതെന്നാണ് വിവരം. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലെ ക്ലാസിനായി വീട്ടില്‍ നിന്നു പോയ ഈ മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തിയില്ല.സ്‌കൂള്‍ അധികൃതര്‍ ഈ വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ അടുത്ത സുഹൃത്തുകളോട് പൊലീസ് വിവരങ്ങള്‍ തേടി. വിദ്യാര്‍ത്ഥിനികള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.