തൃശ്ശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് മകൻ 10 വയസ്സുള്ള അസിം സിയാദ് ആണ് മരിച്ചത്. സ്കൂളിൽ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമായത്തിലാണ് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ചേലക്കര പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ചേലക്കര ഗവ. SMT സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി. മരണത്തെ തുടർന്ന് സ്കൂളിന് അവധി നൽകിയതായി അധികൃതർ അറിയിച്ചു.