ആലംകോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

കേരള യൂണിവേഴ്സിറ്റിBA Arabic 2024.3rd and 5th റാങ്ക് കരസ്ഥമാക്കിയAU കോളേജ് ലെ വിദ്യാർത്ഥിനികളായ മുഹ്സിന , ഫാത്തിമ എന്നിവരെ ആലംകോട് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജമാഅത്ത് പ്രസിഡൻ്റ് നാസർ സാഹിബ് ( അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് ഇമാം കുമ്മനം ഉസ്താദ് സമ്മാന വിതരണം നടത്തി. കോളേജ് കൺവീനർ ജാബിർ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി നാസർ സാഹിബ്ആശംസ പ്രസംഗം നിർവഹിച്ചു. ആലംകോട് ഫെഡറൽ ബാങ്ക് മാനേജർ റാങ്ക് കാർക്ക് ട്രോഫി നൽകി. ജമാഅത്ത് കമ്മിറ്റി അംഗം നാസർ.എസ് ക്യാഷ് അവാർഡ് നൽകി. ജമാഅത്ത് അംഗങ്ങളുടെ പൂർണ പിന്തുണയുള്ള നിറഞ്ഞ സദസ്സ് ആയിരുന്നു. Au കോളേജ് പ്രിൻസിപ്പൾ ജസീല ടീച്ചർ നന്ദി പ്രകാശനം രേഖപ്പെടുത്തി