മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷി ആകുക ആണ് കൊല്ലം - ചെങ്കോട്ട - ചെന്നൈ റെയിൽവേ പാത .

മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷി ആകുക ആണ് കൊല്ലം - ചെങ്കോട്ട - ചെന്നൈ റെയിൽവേ പാത . ഇന്ന് ( 28 / 07 /2024 ) ഞായറാഴ്ച വൈദ്യുതി എജിൻ ഉപയോഗിച്ച് തീവണ്ടികൾ കൊല്ലം - ചെങ്കോട്ട പാതയിലൂടെ പൂർണമായും സർവ്വീസ് നടത്തുകയാണ് ... 

1902 ൽ ഈ പാത ചരക്ക് ഗതാഗതത്തിന് തുറന്ന് കൊടുക്കുമ്പോൾ അന്ന് ഓടിയിരുന്നത് മീറ്റർഗേജ് കൽക്കരി എജിൻ ആയിരുന്നൂ , 1904 പാസഞ്ചർ തീവണ്ടികൾ ഓടുമ്പോഴും ഇതേ കൽക്കരി എജിൻ തന്നെ ആണ് ഉപയോഗിച്ചിരുന്നത് . കാലക്രമേണ ഇത് മീറ്റർഗേജ് ഡീസൽ ലോക്കോകളിലേക്ക് മാറി . 2018 ൽ കൊല്ലം - ചെങ്കോട്ട പാത ബ്രോഡ്ഗേജ് ആയപ്പോൾ ഡീസൽ ALCO ലോക്കോകൾ ആയിരുന്നൂ റൂട്ട് ഭരിച്ചിരുന്നത് . പിന്നെ പുതിയ തരം , പവർ ഫുൾ ആയ EMD ശ്രേണിയിപ്പെട്ട ഡീസൽ ഇലക്ട്രിക് ലോക്കോകൾക്ക് വഴിമാറി കൊടുത്തൂ കൊല്ലം - ചെങ്കോട്ട പാത . ഇതെല്ലാം കഴിഞ്ഞ് നാളെ മുതൽ പുതിയകാല വൈദ്യുതി എജിനിലേറി ചരിത്രത്തിൽ പുതിയ ഒരു അധ്യായം തുറക്കുക ആണ് കൊല്ലം - ചെങ്കോട്ട റെയിൽവേ പാത ..

ഇതോടെ ചെന്നൈ ബീച്ച് നിന്ന് ആരംഭിച്ച് കൊല്ലം ജംഗ്ഷൻ വരെ എത്തുന്ന റെയിൽവേ പാത പൂർണ്ണമായും വൈദ്യുതികരിച്ച പാത ആകുക ആണ് അതിൻ്റേ 122 ആം വയസ്സിനോട് അടുക്കുമ്പോൾ ....

 ഇന്ന് രാവിലെ എത്തുന്ന തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് ( 16791 ) ആകും റൂട്ടിലേ ആദ്യത്തെ വൈദ്യുതി ട്രെയിൻ .. പിന്നാലേ ഉച്ചക്ക് 12 : 00 Pm ന് പുറപ്പെടുത്ത ( 16102 ) കൊല്ലം - ചെന്നൈ എഗ്മോർ മെയിൽ ചെന്നൈ എഗ്മോർ വരെ എജിൻ ചെയ്ഞ്ച് ഇല്ലാതെ വൈദ്യുതി എജിനിൽ തന്നെ ആകും പൂർണ്ണമായും യാത്ര നടത്തുക . മധുര - ഗുരുവായൂർ എക്സ്പ്രസ് ( 16327 ) , പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ് ( 16792 ) തുടങ്ങിയ ട്രെയിനുകളും വൈദ്യുതി എജിനിൽ ആകും കൊല്ലം - ചെങ്കോട്ട പാതയിൽ സർവ്വീസ് നടത്തുക .... 

( 29 / 07 / 2024 ) മുതൽ ആഴ്ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തുന്ന എറ്ണാകുളം - വേളങ്കണ്ണി - എറ്ണാകുളം എക്സ്പ്രസ് ഒഴിച്ച് ബാക്കി എല്ലാ സർവ്വീസുകളും വൈദ്യുത എജിനിൽ ആകും സർവ്വീസ് നടത്തുക..