ദുബായ് ഭരണാധികാരി യുഎഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ഉദ്യോഗസ്ഥന്‍ ദുബായില്‍ അന്തരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് പെരുംങ്കുഴി സ്വദേശിയായ കാസിം പിള്ള (81)യാണ് ദുബായ് സിലിക്കന്‍ ഒയാസിസിലെ വസതിയില്‍ അന്തരിച്ചത്. ദുബായ് കസ്റ്റംസ് തലവനായി 50 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചയാളാണ്.
ദുബായ് കസ്റ്റംസിന്റെ ഉന്നതിക്ക് വേണ്ടി കാസിം പിള്ള നല്‍കിയ സേവനങ്ങളെ മാനിച്ചാണ് ദുബായ് ഭരണാധികാരി നേരിട്ട് അദ്ദേഹത്തിന് യുഎഇ പൗരത്വം നല്‍കി ആദരിച്ചത്.
ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി തുടര്‍ന്നു. 10 വര്‍ഷമായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു