നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് വൻ മുന്നേറ്റം.വോട്ടെടുപ്പ് നടന്ന 13 സീറ്റുകളിൽ 10 ഇടത്ത് പ്രതിപക്ഷ സഖ്യത്തിന് നേട്ടം.കോൺഗ്രസും തൃണമൂലും നാലിടത്ത് വീതം ജയിച്ചു.ബിജെപി രണ്ട് സീറ്റിൽ ഒതുങ്ങി.ഉപതെരഞ്ഞെടുപ്പ് നടന്നത് ഏഴ് സംസ്ഥാനങ്ങളിൽ.മോദി സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിലും ഇന്ത്യ മുന്നണിക്ക് വ്യക്തമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു.പഞ്ചാബ് ജലന്ധറിൽ ആം ആദ്മി സ്ഥാനാർഥി മോഹിന്ദർ ഭഗതിന് മുപ്പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷത്തോടെ വിജയിച്ചു.ഹിമാചൽ പ്രദേശിൽ രണ്ടിടത്ത് കോൺഗ്രസ് വിജയിച്ചു.ഡെഹ്റയിൽ മുഖ്യമന്ത്രി സുഖവീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ ഒമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലും നലഗഡിൽ 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹർജിത് സിംഗ് ബാവയുമാണ് വിജയിച്ചത്. ...