കൊല്ലം: കൊല്ലം കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സ്ഥലം മാറിയെത്തിയ എസ്ഐയ്ക്ക് ഒരു ദിവസത്തിനുള്ളിൽ വീണ്ടും സ്ഥലം മാറ്റം. എസ്ഐ ജ്യോതിഷ് ചിറവൂരിനെയാണ് കൊല്ലം റൂറൽ ഡാൻസാഫിലേക്ക് മാറ്റിയത്. രണ്ടാമത്തെ തവണയാണ് കടയ്ക്കൽ സ്റ്റേഷനിൽ നിന്ന് ജ്യോതിഷിനെ സ്ഥലം മാറ്റുന്നത്. അതേസമയം, സംഭവത്തിൽ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രാദേശിക സിപിഎം നേതൃത്വത്തിൻ്റെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.