കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ പോയി് തിരിച്ചു വന്നത്. ഉറങ്ങുന്നതിനിടയില്‍ എസിയില്‍ നിന്നു ചെറിയ തീപിടിത്തമുണ്ടായി. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് സൂചന.പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു എബ്രഹാം, ഭാര്യ ലിനി എബ്രഹാം ഇവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത് . മാത്യു എബ്രഹാമിന് ബാങ്കിങ് മേഖലയിലാണ് ജോലി. ലിനി അദാന്‍ ഹോസ്പിറ്റല്‍ നഴ്‌സാണ്.