ആറ്റിങ്ങൽ ദേശീയ പാതയിൽ കോരാണിയിൽ വാഹനാപകടം. കോരാണി ടോൾ ജംഗ്ഷനിൽ മീൻ വണ്ടിയും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചു. ഇന്നു രാത്രി 9 മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തുനിന്നും തിരുവനന്തപുരത്ത് പോയ മിനി വാനും എതിർ ദിശയിൽ നിന്ന് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ജീപ്പ് ഓടിച്ചിരുന്ന ആളിനാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ ആളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.