മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.ഉദ്യോഗസ്ഥര്‍ ലീവ് റദ്ദാക്കി ജോലിയില്‍ കയറണം'

ഉദ്യോഗസ്ഥര്‍ ലീവ് റദ്ദാക്കി ജോലിയില്‍ കയറണം'
ലീവിലുള്ള ഉദ്യോഗസ്ഥര്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടേതാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (31.07.24) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ളവയ്ക്കും അവധി ബാധകമാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിന് ധനസഹായം പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നുവെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 5 കോടി രൂപ നൽകും. IAS ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ടെന്നും ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ടെന്നും എം കെ സ്റ്റാലിൻ.

HOME
LATEST NEWS
NEWSROOM
PRIME
SPORTS
ENTERTAINMENT
LOCAL NEWS
Kerala
Live Blog: മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
ബാണാസുര സാഗർ ഉൾപ്പടെ എട്ട് അണക്കെട്ടുകളിൽ റെഡ് അലേർട്ട്
Live Blog: മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌
Published on: 
30 Jul 2024, 7:52 am
2:41 pm, 30 Jul 2024
'ഉദ്യോഗസ്ഥര്‍ ലീവ് റദ്ദാക്കി ജോലിയില്‍ കയറണം'
ലീവിലുള്ള ഉദ്യോഗസ്ഥര്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടേതാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

2:33 pm, 30 Jul 2024
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (31.07.24) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ളവയ്ക്കും അവധി ബാധകമാണ്.

2:26 pm, 30 Jul 2024
അടുത്ത മൂന്ന് മണിക്കൂറിൽ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2:26 pm, 30 Jul 2024
കേരളത്തിന് ധനസഹായം പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നുവെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 5 കോടി രൂപ നൽകും. IAS ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ടെന്നും ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ടെന്നും എം കെ സ്റ്റാലിൻ.

പിഎസ്‌സി പരീക്ഷകൾ മാറ്റി
ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ പിഎസ്‍സിയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അഭിമുഖങ്ങൾക്ക് മാറ്റമില്ല. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് അഭിമുഖത്തിന് പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റൊരവസരം ലഭിക്കും

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാല് വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മഴക്കെടുതി രൂക്ഷമായ മൂവാറ്റുപുഴ മേഖലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂവാറ്റുപുഴ താലൂക്കിൽ നിലവിൽ മൂന്ന് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.

വയനാട്ടിൽ 12 ക്യാമ്പുകൾ
വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി എംബി രാജേഷ്. 12 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ട്. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനിൽക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട്.