പള്ളിക്കൽ : പള്ളിയ്ക്കൽ പഞ്ചായത്തിൽ, പള്ളിക്കൽ ചടയമംഗലം റോഡിൽ മൂതലപ്പാലത്തിൻ്റെ കൽകെട്ടുകൽക്ക് ഭീഷണിയായി നിൽക്കുന്ന ഇലവുമരം മുറിച്ചുമാറ്റണം എന്ന നാട്ടുകാരുടെയും ജന പ്രതിനിധികളുടെയും നിരന്തര ആവശ്യപ്രകാരം പഞ്ചായത്ത് പ്രസിഡൻ്റ ഹസീനയുടെയും വൈസ് പ്രസി: മാധവൻകുട്ടിയുടെയും നേതൃത്വത്തിൽ ഫോറെസ്റ് ഉദ്യോഗസ്ഥരുമായി എത്തി സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി .മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ ഇടപെട്ട് എത്രയും പെട്ടന്ന് തന്നെ തുടർ നടപടികൾ സ്വീകരിക്കും എന്നാണ് പൊതു ജനങ്ങളുടെയും പൊതു പ്രവർത്തകരുടെയും പ്രതീക്ഷ .