തിരുവനന്തപുരത്ത് കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു
July 16, 2024
തിരുവനന്തപുരം പേരൂര്‍ക്കട ആറാംകല്ലില്‍ കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചത്. രാത്രി ഏഴരയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മോളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.