കരവാരം : മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിലും ചാത്തമ്പറ ജംഗ്ഷനിലും പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡണ്ട് മേവർക്കല്‍ നാസർ ഡിസിസി മെമ്പർ എം കെ ജ്യോതി, എസ് ജാബിർ, എം എം ഇല്യാസ്, അസീസ് പള്ളിമുക്ക്, അഡ്വക്കേറ്റ് നാസിമുദ്ദീൻ, ദിനേശൻ പിള്ള, താഹിർ, മാഹീൻ ആലംകോട്, പ്രകാശ് കുന്നുവാരം തുടങ്ങിയവർ പങ്കെടുത്തു.