തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിലെ പുരയിടത്തിൽ അലോഷ്യസ് ആണ് മരിച്ചത്. രാവിലെ ആറ് മണിക്ക് അലോഷ്യസ് ഉൾപ്പടെ നാല് പേരാണ് വള്ളത്തിൽ പുറപ്പെട്ടത്. ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ മഴക്കെടുതിയില്‍ ആകെ എട്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.