പത്തിടങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: പത്തിടങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവർണറായി നിയമിച്ചു. വടകര സ്വദേശിയായ കൈലാസനാഥൻ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പൂരിൻ്റെ അധിക ചുമതലയും നൽകി.

ജിഷ്ണു ദേവ് വർമ്മ തെലങ്കാന ഗവർണറായും ഓംപ്രകാശ് മത്തൂർ സിക്കിം ഗവർണറായും സന്തോഷ് കുമാർ ഗാങ്വാർ ജാർഖണ്ഡ് ഗവർണറായും നിയമിതരായി. രമൺ ദേഖയാണ് ഛത്തീസ്ഗഡ് ഗവർണർ. സി എച്ച് വിജയ ശങ്കറെ മേഘാലയ ഗവർണറായി നിയമിച്ചു. സി പി രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറും ഗുലാബ് ചന്ദ് കതാരിയ ചണ്ഡീഗഡ് ഗവർണറാകും.