*നന്ദിയോട് പടക്ക വില്‍പ്പനശാലക്ക് തീപിടിച്ചു; ഉടമസ്ഥന് ഗുരുതരപരിക്ക്*

തിരുവനന്തപുരം : നന്ദിയോട് പടക്ക വില്‍പനശാലക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഉടമക്ക് ഗുരുതര പരിക്ക്. 
ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീപിടിച്ചത്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. വീടിന് അൽപ്പം അകലെയാണ് ഗോഡൌൺ പ്രവർത്തിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 10. 30 ഓടെയാണ് അപകടമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നതെന്നാണ് വിവരം. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. തകർന്ന കെട്ടിടങ്ങൾക്ക് ഉളളിൽ മറ്റാരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോ എന്ന് പൊലീസും ഫയർഫോഴ്സും പരിശോധിക്കുന്നുണ്ട്.