ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ശ്രീപാദം സ്റ്റേഡിയത്തിന് മുന്നിൽ അജ്ഞാത വാഹനംഇടിച്ചു ചത്ത മുള്ളൻപന്നി റോഡ് സൈഡിൽ കിടക്കുന്നു.
രാത്രിയിൽ ഏതോ അജ്ഞാത വാഹനം ഇടിച്ചതാണെന്ന് സംശയിക്കുന്നു.
വാർഡ് കൗൺസിലർ ഷീജ എത്തി മേൽ നടപടികൾ സ്വീകരിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.നഗരസഭയിലും ഫോറസ്റ്റിലും മെമ്പർ വിവരം അറിയിച്ചു.
നഗരസഭ ജീവനക്കാർ എത്തി ഓലയിട്ട് മറച്ചു.മറവ് ചെയ്യാൻ അവർക്ക് നിയമമില്ല എന്ന് പറയുന്നു.
നേരം ഏറെയായിട്ടും വിവരമറിഞ്ഞ ഫോറസ്റ്റ് അധികൃതർ ഇനിയും സ്ഥലത്ത് എത്തിയിട്ടില്ല.
മുള്ളൻ പന്നിയുടെ മുള്ളുകൾ റോഡിൽ ആകെ ചിതറി കിടക്കുന്നു എന്ന് നാട്ടുകാർ പറയുന്നു.
ഫോറസ്റ്റുകാരുടെ കനിവിന് വേണ്ടി നാട്ടുകാർ കേഴുകയാണ്.