ആലംകോട് കടയ്ക്കാവൂർ റോഡിൽ അൻസാർ സാമിന് സമീപം ഓടിവന്ന കാറിൽ നിന്നും പുക വന്നു. കാർ ഓടിച്ചു വന്നയാൾ പുറത്തിറങ്ങി നാലു വശവും നോക്കിയതിനുശേഷം ആലംകോട് ഭാഗത്തേക്ക് നടന്നുപോയി.
മണനാക്ക് ഭാഗത്തുനിന്നും വന്നതായിരുന്നു കാർ.
മില്ലിന് മുന്നിലെത്തിയപ്പോൾ നന്നായി പുക വന്നു തുടങ്ങി.
വിവരമറിഞ്ഞ് ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സും പോലീസും എത്തി പുക അണച്ചു.
ഇന്ന് രാത്രി 9 മണിക്ക് ആണ് സംഭവം.