ചാത്തമ്പറ ജംഗ്ഷനിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയും സ്മരണവും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി മെമ്പർ എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു മുൻ മണ്ഡലം പ്രസിഡണ്ട് എസ് ജാബിർ മുൻ പഞ്ചായത്ത് മെമ്പർ എം എം ഇല്യാസ് ബൂത്ത് പ്രസിഡന്റ് മാരായ സബീർഖാൻ, മാഹിൻ ആലംകോട്, സ്വൈഫി, രേവമ്മ തുടങ്ങിയവർ പങ്കെടുത്തു