കല്ലമ്പലം : കരവാരം പഞ്ചായത്ത് അതിർത്തിയിൽ ചാത്തൻപറ നെടുംപറമ്പ് റോഡിൽ ചപ്പാത്ത്മുക്ക് ജംഗ്ഷന് സമീപം ഒരു വലിയ വളവിൽ പുറമ്പോക്കിൽ നിൽക്കുന്ന ഒരു വൻമരം ഏതുസമയത്തും കടപുഴകി വീഴാം എന്ന അവസ്ഥയിൽ നിൽക്കുന്നു. ഈ മരത്തിന് സമീപമായി ഒരു ട്രാൻസ്ഫോമറും 11 കെ വി ലൈനും ഉണ്ട്. രാജധാനി എൻജിനീയറിങ് കോളേജിലേക്ക് പോകുന്ന വഴി ആയതിനാൽ എപ്പോഴും ധാരാളം യാത്രക്കാർ വാഹനങ്ങളിലും കാൽനടയായും ഇത് വഴി കടന്നുപോകുന്നു. കരവാരംപഞ്ചായത്തിലും കരവാരം വില്ലേജ് ഓഫീസിലും നഗരൂർ പോലീസ് സ്റ്റേഷനിലും ഫയർഫോഴ്സിലും ആറ്റിങ്ങൽ കെഎസ്ഇബി ക്കും ദുരന്തനിവാരണ അതോറിറ്റിക്കും ചപ്പാത്ത് മുക്ക് റസിഡൻസ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്