ആറ്റിങ്ങൽ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ആറ്റിങ്ങൽ നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവകാശ ദിനാചരണം സി.ഐ.റ്റി.യു ഏരിയാ പ്രസിഡൻ്റ് എം.മുരളി ഉദ്ഘാടനം ചെയ്തു.
നഗരസഭാങ്കണത്തിൽ വെച്ച് നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് എസ്. ശശികുമാർ അധ്യക്ഷനായി. എക്സിക്യൂട്ടീവ് അംഗം ആർ.കെ.മനോജ് സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.ജെ. രാജേഷ്കുമാർ, പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി രാജാമണി തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗം ശോഭന യോഗത്തിന് നന്ദി പറഞ്ഞു.