Plus Two പരീക്ഷയിൽ 1200-ന് 1200 മാർക്കും നേടിയ നീലാഞ്ജന എൻഡി, Plus Two പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗോപിക ബി., SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അതുല്യ രാജേഷ്, അർധന രാജ്, ജന നൂർ, വൈഭവ് ബികെ എന്നീ വിദ്യാർത്ഥികളെ ആണ് ആദരിച്ചത്.
മേവർക്കൽ സ്കൂളിലെ മുൻ അദ്ധ്യാപകൻ ശ്രീ. പ്രേമചന്ദ്രൻ സർ ആയിരുന്നു മുഖ്യാതിഥി. മേവർക്കൽ സ്കൂളിൽ ഒന്നാം ക്ലാസിലെ തന്റെ വിദ്യാർത്ഥിയായി വന്ന നീലാഞ്ജനയുടെ പഠനരീതിയെ പറ്റി പ്രേമചന്ദ്രൻ ഓർത്തു പറഞ്ഞു. ഒപ്പം കുട്ടികൾക്ക് ലക്ഷ്യബോധവും നിശ്ചയദാർഢ്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചു.
ഒപ്പം ചാരിറ്റി എക്സിക്യൂട്ടീവ് അംഗം ശ്രീ. രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സി.വി. നാരായണൻ നായർ ആശംസകൾ നേർന്നു. വായനയെ പറ്റിയും മേവർക്കൽ സ്കൂളിലെ 4500-ലധികം വരുന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറിയെ പറ്റിയും അദ്ദേഹം സംസാരിച്ചു.തുടർന്ന് സമ്മാനാർഹരായ കുട്ടികൾ അവരുടെ അനുഭവങ്ങളും വീക്ഷണങ്ങളും കൂടി പങ്ക് വച്ച് മഴയൊഴിഞ്ഞ് നിന്ന അവധിദിന സായാഹ്നം മനോഹരമാക്കി. ഒപ്പം ചാരിറ്റി സെക്രട്ടറി ശ്രീ. രവിലാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ശ്രീ. നിജി നന്ദി പറഞ്ഞു.