മഞ്ഞുനിറഞ്ഞ് പൊൻമുടി
മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഇവിടെ മൂടൽമഞ്ഞിന്റെ ആധിക്യം ഉണ്ട്. ഇത് ചിലദിവസങ്ങളിൽ കല്ലാർ വരെ വ്യാപിക്കും. ഇന്നലെ പൊൻമുടി, കല്ലാർ മേഖലയിൽ ശക്തമായ മഴയായിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നൂറുകണക്കിന് സഞ്ചാരികൾ പൊൻമുടിയുടെ സൗന്ദര്യം നുകരാനെത്തിയിരുന്നു. മഞ്ഞിലും മഴയിലും മുങ്ങിക്കുളിച്ചുനിൽക്കുന്ന പൊൻമുടി സഞ്ചാരികൾക്ക് ഒരു ആകാശയാത്രയുടെ ത്രിൽ സമ്മാനിക്കും. മഴ ഇനിയും ശക്തിപ്രാപിച്ചാൽ പൊൻമുടിയിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.
സഞ്ചാരികൾ ജാഗ്രതൈ
പൊൻമുടി, കല്ലാർ, പേപ്പാറ, ബോണക്കാട് വനമേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. വാമനപുരം നദിയിലേക്ക് മലവെള്ളപ്പാച്ചിലുമുണ്ട്. നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. മഴയത്ത് നദിയിൽ കുളിക്കാനിറങ്ങുന്നവർ സൂക്ഷിക്കണം. പൊൻമുടിയിലേക്കുള്ള യാത്രാമദ്ധ്യേ കാട്ടാനശല്യവുമുണ്ട്. സഞ്ചാരികൾ പൊലീസിന്റെയും വനപാലകരുടേയും നിർദ്ദേശങ്ങൾ പാലിച്ച് പൊൻമുടി സന്ദർശനം നടത്തണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.