ചടയമംഗലത്തെ ജ്വല്ലറിയിലെ മോഷണശ്രമം പ്രതികൾ പിടിയിൽ

ചടയമംഗലം:കഴിഞ്ഞദിവസം ചടയമംഗലം പോരേടം റോഡിൽ മഹാദേവക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന
ശ്രീലക്ഷ്മി ജ്വല്ലറിയിൽ നടന്ന മോഷണശ്രമത്തിൽ പ്രതികളെ അതിവേഗം പിടികൂടി ചടയമംഗലം പോലീസ്....
  നെടുമങ്ങാട് സ്വദേശി സുജിത്ത് 
പാലോട് സ്വദേശിനി സ്വപ്ന എന്നിവരെയാണ് അതി വിദഗ്ധമായി ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത് നൂറോളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ ശ്രമകരമായ അന്വേഷണത്തിനോടുവിലാണ് പ്രതികളെ വലയിലാക്കിയത് ചടയമംഗലം പോലീസ് സ്റ്റേഷൻ എസ് എച് ഒ സുനീഷിന്റെയും എസ് ഐ മോനിഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
മോഷണശ്രമം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളിലേക്ക് എത്തിയ ചടയമംഗലം പോലീസിന് അഭിനന്ദനങ്ങൾ.