കിളിമാനൂർ,വാലഞ്ചേരി സുശീലാ ഭവനിൽ കെ. ശശിധരൻ ആശാരി (76) ആണ് കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ചെങ്കിക്കുന്ന് കുറിയടത്തു കോണത്ത് കഴിഞ്ഞ നാല് വർഷത്തോളമായി കടമുറി വാടകയ്ക്ക് എടുത്ത് ഫർണിച്ചർ കടയും മറ്റും നടത്തിവരികയായിരുന്നു.
ഇന്ന് രാവിലെയോടെയാണ് കടയുടെ തൊട്ടു പിറകിലുള്ള ഷെഡിലെ മേൽക്കൂരയിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ ശശിധരൻ ആശാരിയെ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല.
നഗരൂർ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
പോസ്റ്റുമാർട്ട നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം 3. 00 മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ കാണാറ സമത്വ തീരത്തിൽ സംസ്കരിക്കും.
ഭാര്യ- സുശീല
മകൻ - കണ്ണൻ