കിളിമാനൂർ : നഗരൂരിൽ തിങ്കളാഴ്ച രാത്രി നടന്ന ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഒൻപത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഗരൂർ പോലീസ് അറസ്‌റ്റു ചെയ്തു. സംഭവത്തിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആലംകോട് സ്വദേശികളുമായ ആലംകോട് വി.എച്ച്.എസ്.എസിനു സമീപം അൻവർ മൻസിലിൽ എ.സുഹൈൽ(27), നിയാസ് മൻസിലിൽ എൻ.നസീബ്ഷാ(26), അൻവർ മൻസിലിൽ എ.മുഹമ്മദ് സഹിൽ(23), വർക്കല,മേൽ വെട്ടൂർ, അയന്തി റെയിൽവേ പാലത്തിന് സമീപം റില്ലാസിൽ എം. അബ്ദുള്ള(21), പോത്തൻകോട് അണ്ടൂർക്കോണം വില്ലേജ് ഓഫീസിന് സമീപം നബീൽ മൻസിലിൽ എൻ. മുഹമ്മദ് (20),ആലംകോട്, മേവർക്കൽ, തയ്ക്കാവിന് സമീപം ജെ.മുഹമ്മദ് ബാത്തിഷ(18), വെഞ്ഞാറമൂട് കണ്ണംകോട് കോട്രാവീട് ദേവീക്ഷേത്രത്തിന് സമീപംലാൽ ഭവനിൽ പി.വിഷ്ണുലാൽ(21), ആലംകോട്, മേവർക്കൽ, തെങ്ങുവിളവീട്ടിൽ എൻ. അയാസ് മുഹമ്മദ്(18), ആലംകോട്, കാവുനട , സെയ്ദലി മൻസിലിൽ മുഹമ്മദ് സെയ്ദ് അലി(19) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണച്ചുമതലയുള്ള കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയൻ പറഞ്ഞു.