കവിത തുളുമ്പുന്ന ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വിക്ടറിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഇരുപത്തി മൂന്ന് ആണ്ട് തികഞ്ഞു.


കവിത തുളുമ്പുന്ന ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വിക്ടർ ജോർജ് വിട പറഞ്ഞ് ഇരുപത്തി മൂന്ന് വർഷങ്ങൾ കടന്നു പോകുന്നു. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഇന്നലെ കഴിഞ്ഞതുപോലെ തന്നെ നിൽക്കുന്നതിനാൽ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നില്ല. എന്തുകൊണ്ട് അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായി. വേറിട്ടു നിൽക്കുന്ന മികച്ച ചിത്രങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ക്യാമറയിലൂടെ ലോകം കണ്ടത്.
 വിക്ടറിൻ്റെ ഏതു ചിത്രത്തിനും എടുത്തു പറയാവുന്ന പ്രത്യേകതകൾ കാണാൻ കഴിയും. അത് പ്രകൃതിയുടെ ദൃശ്യചാരുതയായാലും കലാകായിക മേളയുടെ ചിത്രമായാലും പേമാരിയുടെ സംഹാരതാണ്ഡവമായാലും അതിൽ അദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകും.
    ഒരു പെരുമഴക്കാലത്ത് ഇതേ ശപിക്കട്ടെ ദിവസം കോരിച്ചൊരിയുന്ന മഴയെ വക വക്കാതെ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ പകർത്താൻ പോയ ചിത്രകാരൻ വിക്ടർ.
എടുത്ത ചിത്രങ്ങളേക്കാൾ മികച്ച ചിത്രത്തിനു വേണ്ടി വീണ്ടും വീണ്ടും മുന്നോട്ടു പോയത് മരണത്തിലേക്കാണെന്ന് അറിയാതെ പോയോ? .കൂടുതൽ മികവു വേണമെന്ന കലാകാരന്റെ അടങ്ങാത്ത തൃഷ്ണ.വീണ്ടും വീണ്ടും പകർത്താൻ മുന്നോട്ടു നീങ്ങിയപ്പോൾ മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ തമോഗർത്തത്തിൻ്റെ അഗാധതയിലേക്ക് താഴ്ന്നു താഴ്‌ന്നു പോയി. .2001ജൂലൈ ഒമ്പത് മലയാളികളെ ഒന്നടങ്കം കണ്ണീർ പ്രളയത്തിൽ മുക്കിയ ദിവസം.ഇന്നും ഓർക്കുമ്പോൾ നൊമ്പരം തന്നെ. ഒരിക്കലും മറക്കാനാവാതെ ''.
മനോരമ പത്രത്താളിലൂടെ എത്രയെത്ര മിഴിവേകിയ ചിത്രങ്ങളാണ് നമുക്ക് സമ്മാനിച്ചത്.പ്രകൃതിയുടെ മഴയുടെ .കാർഷിക സംസ്കൃതിയുടെ സ്കൂൾ കലോത്സവങ്ങളുടെ; സമ്മേളനങ്ങളുടെ, കോളേജ് ഇലക്ഷനുകളുടെ സാഹിത്യ, കായിക,സിനിമാ മേഖലയിൽ ഉൾപ്പെടെയുള്ള പ്രശസ്ത വ്യക്തികളുടെ എണ്ണിയാൽ തീരാത്ത വിസ്മയ ചിത്രങ്ങൾ:ഇനിയും എത്രയോ വിസ്മയഭാവങ്ങൾ കലാകേരളത്തിനും ലോകത്തിനും സമ്മാനിക്കേണ്ടിയിരുന്ന ചിത്രകാരൻ' മഴയെ ഇത്രയധികം പ്രണയിച്ച ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.മഴയെ സ്നേഹിച്ച് ആ മഴയിൽ അലിഞ്ഞു ചേർന്ന് മണ്ണിലേക്ക് മടങ്ങിയ കലാകാരന് പേമാരിയോളം അശ്രുനീർ തുള്ളികൾ:

Media16 news