കിളിമാനൂർ : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കിളിമാനൂർ മടവൂർ പനപ്പാംകുന്ന് തുളസി വിലാസത്തിൽ സുകുമാരൻ നായരുടെ(ബാബു )യും പരേതയായ സുജയുടെയും മകൻ നന്ദു (23 ) ആണ് മരിച്ചത്. നിലമേൽ മാരുതി സർവീസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ശനി രാവിലെ കൃഷ്ണൻകുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വളവിൽ ഉണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.
കെ എം എസ് എന്ന സ്വകാര്യ ബസ്സും സ്കൂട്ടിയും ഇടിച്ചായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു നന്ദു. ഉടനെ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെറിയ പ്രായത്തിലെ അമ്മ മരിച്ചതിനാൽ അമ്മയുടെ മരണശേഷം അപ്പൂപ്പൻ തുളസീധരൻപിള്ളയും അമ്മൂമ്മ സുമംഗലയും ആണ് നന്ദുവിനെ വളർത്തിയത്. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു നന്ദു...!