4 വർഷം മുമ്പാണ് ആലങ്കോട് കടയ്ക്കാവൂർ മീരാങ്കടവ് റോഡിന്റെ പണി പുനരാരംഭിച്ചത് ഇതുവരെയായിട്ടും റോഡിന്റെ പണി യാതൊന്നും നടത്തിയിട്ടില്ല
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റോഡ് വാഴനടയിൽ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ് സുദർശനൻ പഞ്ചായത്ത് മെമ്പർമാരായ പെരുംകുളം അൻസർ സജി കടയ്ക്കാവൂർ ലല്ലു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
മഴപെയ്താൽ റോഡ് കൊളമാവുകയും വെയിൽ ആയാൽ റോഡ് മുഴുവൻ പൊടി ആവുകയും ചെയ്യും റോഡിന്റെ ഈ ശോചനീയാവസ്ഥ കാരണം ഒട്ടനവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട വക്കിലാണ്
കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജബ്ബാർ രാജേഷ് കാവടി വീട് മഹിളാ കോൺഗ്രസ് അംഗം രാജിതാ കടയ്ക്കാവൂർ സനു കടയ്ക്കാവൂർ ഷാജി കടക്കാവൂർ മുരുകൻ കടയ്ക്കാവൂർ തുടങ്ങിയവർ പങ്കെടുത്തു