ഇത്രയും വലിപ്പവും, 40 ടൺ ഭാരവും ഉള്ള ഒരു ലോറിയുടെ മുകളിൽ മൺകൂന പതിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു.

 ഇത്രയും നാളായി ആ ലോറി പോലും കണ്ടെത്താൻ കഴിയാത്തത് ഇന്ത്യ മഹാരാജ്യത്തെ സയൻസ് ആൻഡ് ടെക്നോളജിക്ക് തന്നെ അപമാനമാണ് .

ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള അന്യഗ്രഹത്തിലെ ജീവനും വെള്ളവും തപ്പി നടക്കുന്ന ശാസ്ത്രജ്ഞർക്ക് 20/25 മീറ്റർ മണ്ണിന്റെ അടിയിൽ
കിടക്കുന്ന  ഭീമാകാരമായ  
വസ്തുവോ, അതിന്റെ ഉള്ളിൽ മനുഷ്യനോ ഉണ്ടെന്ന് കണ്ടെത്താൻ കഴിയുന്നില്ല. ദയനീയം ലജ്ജാകരം.

അർജുൻ തിരിച്ച് വരട്ടെ..

ഞാൻ ആലോചിക്കു കയായിരുന്നു,
മാധ്യമങ്ങൾ പറയുന്ന പോലെ  മണ്ണ് പുതഞ്ഞ ആ ലോറിക്കുള്ളിൽ
അർജുൻ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ,
കഴിഞ്ഞ ദിവസങ്ങൾ എങ്ങിനെയായിരിക്കും ആ മനുഷ്യന്റെ മാനസികാവസ്ഥ.?

ലോറിയുടെ 
ക്യാബിനിലേക്ക് ഒരു സൂചിപ്പഴുതു പോലും വെളിച്ചം കടന്നു വരാത്ത കൂരിരുട്ട്,
ഡോറിന്റെ നേർത്ത പഴുതിലൂടെ ചെളികലർന്ന വെള്ളം കുറേശ്ശയായി കിനിഞ്ഞിറങ്ങുന്നു..!
ക്യാബിനിൽ തങ്ങി നിൽക്കുന്ന വായു സമ്മർദ്ദം..!

കയ്യിലുള്ള മൊബൈലിൽ നെറ്റ്‌വർക് ലഭിക്കുന്നില്ല.
ഒന്ന് ഒച്ചയിട്ടാൽ പോലും മുകളിലേക്ക് കേൾക്കാത്ത ശൂന്യത..!
ക്യാബിനിൽ അവശേഷിക്കുന്ന വെള്ളം അല്പഅല്പം കുടിച്ചു തീർന്നു കാണും..!!

മുകളിൽ എവിടെയെങ്കിലും ആളുകൾ മണ്ണ് മാറ്റുന്ന ശബ്ദമുണ്ടോ എന്ന് ഇടയ്ക്കിടെ ചെവി വട്ടം പിടിച്ചു,
ലോറിയിൽ GPS ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട് ഇടക്കൊന്നു സ്റ്റാർട്ട്‌ ചെയ്തു നോക്കിക്കാണും,
സിഗ്നൽ ലഭിച്ചാൽ താൻ ജീവനോടെ ഉണ്ടന്നു അറിയിക്കാനുള്ള അവസാന ശ്രമം..!!

എത്ര ആരോഗ്യവും 
ആത്മ വിശ്വാസവും ഉള്ള ആളാണെങ്കിൽ പോലും 
ഈ ദിവസങ്ങളിൽ
നിസ്സഹായതയുടെ ആഴങ്ങളിൽ അമർന്നു പോകുന്ന മണിക്കൂറുകൾ...!!
ഞാൻ ഇവിടെ പെട്ടു പോയത് ആരും അറിഞ്ഞിട്ടുണ്ടാവില്ലേ ദൈവമേ എന്ന ആധി..!!
ഇവിടെ ഈ ഇരുട്ടിന്റെ ഘനാന്ധകാരത്തിൽ 
ഞാൻ ഇല്ലാതായി പോകുമോ എന്ന ഭീതി..!

ഇല്ല,
രക്ഷാപ്രവർത്തകർ തന്നെ തേടിയെത്തും,
സ്വച്ഛ വായുവിന്റെ
മുകൾ പരപ്പിലേക്കു തന്നെ കൈ പിടിച്ചുയർത്താൻ 
ആ കൈകൾ തഴ്ന്നു വരും എന്ന പ്രതീക്ഷ..!!

അതൊക്കെയാവും 
ആ മനുഷ്യന് ജീവൻ നിലനിർത്താൻ അവസാന പിടിവള്ളിയായിരുന്നത് ..!

പക്ഷെ,
ദിവസം 5 പിന്നിടുകയാണ്.
അയാൾക്കിപ്പോൾ രാവും പകലും ഇല്ല,
വാച്ചു ഇപ്പോഴും ചലിക്കുന്നുണ്ടങ്കിൽ 
സമയം കാണാൻ വെളിച്ചത്തിന്റെ ഒരു കണിക പോലും ഇല്ല..!!
നീണ്ടു നീണ്ടു പോകുന്ന ഇരുൾ യാമങ്ങൾ മാത്രം..!!

സാങ്കല്പികമായ ഈ ഓർമ്മ പോലും ഉള്ളുലക്കുന്നതാണ്. 
 
മണ്ണിനടിയിൽ ആളുകൾ ഉണ്ടോ എന്നറിയാനുള്ള ചെറിയ റഡാർ ഉപകരണങ്ങൾ, മണ്ണിനടിയിൽ കിടക്കുന്ന ആൾ ജീവനോടെ ആണോ എന്ന് പരിശോധിക്കാൻ കഴിയുന്ന ഇൻഫ്രാ റെഡ് ഉപകരണങ്ങൾ, 
ചെറിയ ഒച്ച പോലും പിടിച്ചെടുക്കാൻ കഴിയുന്ന പ്രോബ് മൈക്രോഫോൺ, 
എന്നിവയൊക്കെ ഉണ്ടെങ്കിൽ പോലും 
അയാൾക്ക് അരികിലെത്താൻ വൈകുന്ന ഓരോ നിമിഷവും ആ ജീവനു നൽകുന്ന വിലയാകും..!!

ഒരിക്കൽ പോലും നേരിൽ കാണുകയോ 
അറിയുക പോലുമോ ഇല്ലാത്ത ഒരാൾക്ക് വേണ്ടി
അർജുനു വേണ്ടി ഇന്ന്  പ്രാർത്ഥിച്ചു.

വീട്ടിൽ നിന്നാരോ പുറപ്പെട്ടു പോയി
വരാൻ....വേണ്ടി....

#രഞ്ജിത്ത് #ഇസ്രയേൽ.
നമ്മുടെ കേരളത്തിൻ്റെ
അഭിമാനം.!!❤️‍🩹
ദുരന്ത ഭൂമിയിലെ രക്ഷകൻ
ഈ സൂപ്പർമാൻ സാധാരണക്കാരനാണ്.!!
തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേൽ..; അസാധാരണ മനസുള്ള വ്യക്തി.!! ദുരന്തമുഖങ്ങളിൽ ജീവൻ്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവ‍ർത്തകനാണ്; ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്.!!
2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം.!! തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട്; പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം..!!
മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്.! സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച രഞ്ജിത്ത് പ്രായപരിധി കാരണം അവസരം നഷ്ടപ്പെട്ടു;
ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്..!
ഇപ്പോൾ അദ്ദേഹം നമ്മുടെ അർജുനനെ തേടി കർണാടക ഷീരൂരിൽ തൻ്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു.!
    " കേരളത്തിൻ്റെ അഭിമാനം;❤️‍🩹💦