ഖുഷി അണകെട്ടിന്റെ സുരക്ഷിത പ്രദേശത്തെ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളോടെയാണ് അനുമതി. ഞായറാഴ്ച്ച പന്ത്രണ്ടരയോടെയാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍ പെട്ടത്. വിനോദസഞ്ചാരത്തിനായി പുനെയില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍ പെട്ടവരായിരുന്നു ഇവര്‍. പെട്ടെന്ന് കുതിച്ചെത്തിയ മലവെള്ളം ഇവരുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. 10 പേർ ഒഴുക്കിൽപ്പെട്ടെങ്കിലും 5 പേർക്ക് രക്ഷപ്പെടാനായി.