കരവാരം സ്കൂളിന് സമീപം പൂമല്ലിയിൽ വീട്ടിൽ ശ്രീധരൻ മകൻ ജയ്സ് ബാബുവിനെ( 39)വീട്ടിൽ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു
ഫയർഫോഴ്സും പോലീസും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിൽ മൃതദേഹം കിണറിനുള്ളിൽ നിന്നും പുറത്തെടുത്തു.യുവാവിനെ നാലു ദിവസത്തോളമായി കാണ്മാനില്ലായിരുന്നു.
കിണറ്റിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ്
അന്വേഷണം കിണറ്റിനുള്ളിലേക്ക് നീണ്ടത്.
പ്രവാസിയായിരുന്ന യുവാവ്
നാട്ടിലെത്തി പെയിൻറിംഗ് തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു.ഭാര്യയുമായി നേരത്തെ വിവാഹ ബന്ധം വേർപെടുത്തിയ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം..!