കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, കൂരാച്ചുണ്ട്, കൊടിയത്തൂർ, കാരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, പുതുപ്പാടി, മുക്കം എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, താലൂക്ക് പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30, 2024) അവധി.കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.അധ്യാപകർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹാജരാകണം
അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.