ചൂടുവെളളം നിറച്ച ബക്കറ്റിൽ വീണ 3 വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു, അച്ഛനും വൈദ്യനുമെതിരെ കേസ്

മാനന്തവാടി : പനമരം സ്വദേശിയായ പൊള്ളലേറ്റ 3 വയസുകാരൻ മുഹമ്മദ്‌ അസാൻ മതിയായ ചികിത്സ കിട്ടാതെ
മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 9ന് ആയിരുന്നു ദാരുണ സംഭവമുണ്ടായത്. ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് മുഹമ്മദ്‌ അസാന് പൊള്ളലേറ്റത്. എന്നാൽ മതിയായ ചികിത്സ കുട്ടിക്ക് നൽകുകയോ പെട്ടന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ജൂൺ 20ന് കുട്ടി മരിച്ചു. ഈ സംഭവത്തിലാണ് കുട്ടിയുടെ അച്ഛനും ആദ്യം ചികിത്സിച്ച വൈദ്യനുമെതിരെ കേസെടുത്തത്.