ധാംബുള്ള (ശ്രീലങ്ക) ∙ ഏഷ്യാ കപ്പ് ട്വന്റി20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒൻപതാം പതിപ്പിന് ഇന്ന് തുടക്കമായി.
ടോസ് ലഭിച്ച പാക്കിസ്ഥാൻ ഉയർത്തിയ 109 റൺസ് ലക്ഷ്യം ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 14.1 ഓവറിൽ അനായാസേന മറികടന്നു. ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. കഴിഞ്ഞ തവണത്തെ
ചാമ്പ്യന്മാരാണ് ഇന്ത്യ.
ഷഫാലി വർമ്മ 40 റൺസ് നേടി. സ്മൃതി മാൻഥാന 45 റൺസ് നേടി
ഹേമലത 14 റൺസ് നേടി പുറത്തായി.
3 വിക്കറ്റ് എടുത്ത (3- 20) ദീപ്തി ശർമ്മയാണ് മികച്ച കളിക്കാരി.രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്, ശ്രേയങ്ക പാട്ടീൽ, പൂജ വസ്ത്രക്കർ എന്നിവരാണ് പാക്ക് ബാറ്റിങ്ങ് നിരയെ തകർത്തത്.
മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചില്ല.