അവധിയോട് അവധി; ജൂലൈയിൽ രാജ്യത്ത് ബാങ്കുകൾക്ക് 12 ദിവസം അവധി!

ന്യൂഡൽഹി: ജൂലൈ മാസത്തിൽ രാജ്യത്ത് ബാങ്കുകളുടെ പ്രവർത്തി ദിനത്തിൽ ആകെ 12 ദിവസം അവധിയായിരിക്കും. രാജ്യത്താകെയുള്ള അവധികളുടെ കണക്കാണിത്. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണ് ഇത്. എന്നാൽ ഓരോ സംസ്ഥാനത്തെയും കണക്കെടുക്കുമ്പോൾ കുറഞ്ഞ ദിവസം മാത്രമാകും അവധിയുണ്ടാവുക. കേരളത്തിൽ ജൂലൈയിലെ 31 ദിവസങ്ങളിൽ 6 ദിവസമാണ് അവധിയുള്ളത്. ബാക്കി 25 ദിവസവും ബാങ്ക് പ്രവർത്തിക്കും.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ജൂലൈ മാസത്തിൽ മൊത്തം 12 ബാങ്ക് അവധികൾ വരുന്നത്.  കേരളത്തിൽ 4 ഞായറാഴ്ചകൾ, രണ്ടാം ശനി, നാലാം ശനി എന്നിങ്ങനെ ആകെ ആറുദിവസം മാത്രമാണ് ബാങ്കിന് അവധി. അവധി ദിനങ്ങളിലും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസമാണ്. 



അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും


July 03: ബെഹ് ഡീൻഖ്ലാം (മേഘാലയ)



July 06: MHIP ദിനം (മിസോറാം)


July 07: ഞായറാഴ്ച


July 08: കാങ് രഥജാത്ര (മണിപ്പൂർ)


July 09: ദ്രുക്പ ത്‌ഷെ-സി (സിക്കിം)


July 13: രണ്ടാം ശനിയാഴ്ച


July 14: ഞായറാഴ്ച


July 16: ഹരേല ( ഉത്തരാഖണ്ഡ്)


July 17: മുഹറം പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്


July 21: ഞായറാഴ്ച


July 27: നാലാം ശനിയാഴ്ച


July 28: ഞായറാഴ്ച