കേരളത്തിൻ്റ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ. അനുയായികൾ മാത്രമല്ല, എതിരാളികൾ പോലും ലീഡർ എന്ന് വിളിച്ചിരുന്ന ഒരേയൊരാൾ. കണ്ണോത്ത് കരുണാകരനെന്ന കെ. കരുണാകരന് പകരം വയ്ക്കാൻകേരള രാഷ്ട്രീയത്തിൽ മറ്റൊരാളില്ല. തകർച്ചയുടെ പടുകുഴിയിൽ നിന്ന് കോൺഗ്രസിനെ കൈപിടിച്ചുയർത്തിയ ലീഡർ. കേരളത്തിന്റെവികസന കാഴ്ചപാടിനെ മാറ്റി മറിച്ച അസാധാരണ ഇച്ഛാശക്തിയുടെ
പേര് കൂടിയാണ് കെ. കരുണാകരൻ.
വർഷം 1967, കോൺഗ്രസിൽ നിന്ന് സഭയിലേക്ക് ആകെ ഒൻപതേ ഒൻപത് പേര് മാത്രം.. ഭരണപക്ഷത്തിന്റെ തലപ്പൊക്കത്തിൽ ആരും ഞെട്ടി വിറയ്ക്കുന്ന കാലം.. സാക്ഷാൽ ഈ എം ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രി. അന്ന് നിയമസഭയുടെ വാതിൽ തുറന്ന് ഒരു നേതാവ് തലപ്പൊക്കത്തിൽ ഒൻപത് പേരെ നയിച്ചുകൊണ്ട് നമ്പൂതിരിപ്പാടിന്റെ മുൻപിലേക്ക് വന്നു, സാക്ഷാൽ കണ്ണോത്ത് കരുണാകരൻ എന്ന കെ കരുണാകരൻ. അന്ന് ഭരണപക്ഷം അദ്ദേഹത്തെ കേവലം ഒൻപത് പേരുടെ ലീഡർ എന്ന് വിളിച്ച് പരിഹസിച്ചു. അന്ന് കോൺഗ്രസിനെ മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലെന്നു പുച്ഛിച്ചു തള്ളിയവർക്ക് മുന്നിൽ 111 പേരുമായി കേരള നിയമസഭയുടെ മുഖ്യമന്ത്രി കസേരയിലേക്ക് കോൺഗ്രസിനെ എത്തിച്ച പ്രിയപ്പെട്ട നേതാവ്, പിന്നീട് കളിയാക്കിയവർ തന്നെ ലീഡർ എന്ന് അഭിസംബോധന ചെയ്യേണ്ടി വന്നു. ആ വിളി കേരളം മാത്രമല്ല അങ്ങ് ഇന്ദ്രപ്രസ്ഥം വരെ മുഴങ്ങിക്കെട്ട നേതാവ്.. ശ്രീ കെ കരുണാകരന്റെ 106 ആമത് ജന്മദിനം ആണ് 05/07/2024. പ്രിയപ്പെട്ട ലീഡറുടെ ഓർമ്മകൾക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു.....