ശേഷം 48 പന്തുകളിൽ 51 റൺസ് നേടിയ സദ്രാനും കൂടാരം കയറിയതോടെ അഫ്ഗാനിസ്ഥാൻ തകർന്നു. അവസാന ഓവറുകളിൽ വേണ്ട രീതിയിൽ സ്കോറിങ് ഉയർത്താൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചില്ല. ഇങ്ങനെ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് 148 റൺസിൽ അവസാനിക്കുകയായിരുന്നു.
മറുവശത്ത് ഓസ്ട്രേലിയക്കായി കമ്മിൻസ് വീണ്ടും ഹാട്രിക് സ്വന്തമാക്കുകയുണ്ടായി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഈ ലോകകപ്പിൽ കമ്മിൻസ് ഹാട്രിക് നേടുന്നത്. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി ഹാട്രിക് നേടുന്ന താരം എന്ന ബഹുമതി ഇതോടെ കമ്മീൻസിനെ തേടിയെത്തി. 3 വിക്കറ്റുകളാണ് കമ്മിൻസ് മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ ഞെട്ടിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.
അപകടകാരിയായ ട്രാവിസ് ഹെഡിന്റെ കുറ്റിപിഴുതാണ് നവീൻ ഉൾ ഹഖ് ആരംഭിച്ചത്. തൊട്ടുപിന്നാലെ ഡേവിഡ് വാർണറും കൂടാരം കയറിയതോടെ ഓസ്ട്രേലിയ തകർന്നു. പിന്നീട് നാലാമനായി ക്രീസിലെത്തിയ മാക്സ്വെല്ലാണ് ഓസ്ട്രേലിയക്കായി പോരാട്ടം നയിച്ചത്. അഫ്ഗാനിസ്ഥാനും വിജയത്തിനും ഇടയിലുള്ള വിലങ്ങുതടിയായി മാക്സ്വെൽ പ്രവർത്തിച്ചു.
കൃത്യമായ രീതിയിൽ അഫ്ഗാൻ ബോളർമാരെ അടിച്ചുനിരത്താൻ മാക്‌സ്വെലിന് സാധിച്ചു. മാക്സ്വെൽ ക്രീസിലുണ്ടായിരുന്ന സമയത്ത് അഫ്ഗാനിസ്ഥാൻ വിജയത്തിൽ നിന്ന് അകലുകയായിരുന്നു. 41 പന്തുകൾ നേരിട്ട മാക്സ്വെൽ 59 റൺസാണ് മത്സരത്തിൽ നേടിയത്.
പക്ഷേ നിർണായകമായ സമയത്ത് മാക്സ്വെല്ലിനെ വീഴ്ത്തി ഗുൽബദീൻ അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ നൽകി. പിന്നീട് അഫ്ഗാനിസ്ഥാന് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. തങ്ങളുടേതായ രീതിയിൽ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ അഫ്ഗാനിസ്ഥാൻ ബോളിങ് നിരയ്ക്ക് സാധിച്ചു. ഇതോടെ ഓസ്ട്രേലിയ അടിപതറി വീഴുന്നതാണ് കണ്ടത്.അഫ്ഗാനിസ്ഥാനായി ഗുൽബദീൻ നൈബാണ് ബോളിങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. 4 ഓവറുകൾ പന്തറിഞ്ഞ് ഗുൽബദിൽ 20 റൺസ് മാത്രം വിട്ടുനൽകിയാണ് 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. നവീൻ 3 വിക്കറ്റുകളുമായി മികച്ച പിന്തുണയും നൽകി.