ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒ ആണ് നടപടിയെടുത്തത്. തുടർച്ചയായ മോട്ടോർവാഹന നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. ഇയാളുടെ യുട്യൂബ് വീഡിയോകൾ പരിശോധിച്ചതിൽ അനവധി നിയമലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.